sss

പുതിയ പാഠപുസ്തകവും അധ്യാപക സഹായിക്കും ഡൗണ്‍ലോട്സില്‍....... .

Sunday 30 June 2013

ട്രാം ട്രയിന്‍


NE 24, 2013

റെയിൽ പാളത്തിലൂടെ സഞ്ചരിക്കുന്ന ചെറു തീവണ്ടിയാണ് ട്രാംട്രാംകാർസ്ട്രീറ്റ് കാർ തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടുന്നുഒരു നഗരത്തിനുള്ളിലെ വിവിധ കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്തിരക്കേറിയ നഗരങ്ങളിലെ ഗതാഗതത്തിരക്ക് കുറക്കുന്നതിൽ ഇവ മുഖ്യപങ്ക് വഹിക്കുന്നുസാധാരണയായി രണ്ടോ മൂന്നോ ബോഗികളാണ് ട്രാമുകൾക്ക് ഉണ്ടാകാറുള്ളത്സാധാരണ തീവണ്ടികളെ അപേക്ഷിച്ച് ഇവക്ക് വേഗം കുറവായിരിക്കും.പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ബ്രിട്ടനിലാണ് ട്രാമുകൾ ഉപയോഗത്തിൽ വന്നു തുടങ്ങിയത്ആദ്യകാലത്ത് കുതിരകൾ വലിച്ചിരുന്ന ട്രാമുകളാണ് ഉണ്ടായിരുന്നത്പിന്നീട് യന്ത്രങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രാമുകൾ നിലവിൽ വന്നുലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ട്രാം ഗതാഗതം നിലവിലുണ്ടായിരുന്നു
നിർമ്മാണത്തിനും അറ്റകുറ്റപണികൾക്കുമായി വരുന്ന തുക വൻ തോതിൽ വർദ്ധിച്ചതും മെട്രോ റെയിൽമോണോ റെയിൽ മുതലായ വേഗം കൂടിയ പുതിയ നഗര ഗതാഗത സംവിധാനങ്ങളുടെ ആവിർഭാവവും മൂലം പലയിടത്തും ട്രാം ഗതാഗതം എന്നെന്നേക്കുമായി അവസാനിച്ചു.ഇന്ന് ഏറ്റവും വലിയ ട്രാം സംവിധാനം ഉള്ളത്ഓസ്ട്രേലിയബെൽജിയംജർമ്മനിഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലാണ്ഇന്ന് ഇന്ത്യയിൽ ട്രാം ഗതാഗതം നിലവിലുള്ള ഏക നഗരം കൊൽക്കത്തയാണ്ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ട്രാം സംവിധാനമാണ് കൊൽക്കത്തയിലുള്ളത്ഡെൽഹിമുംബൈചെന്നൈ,കാൺപൂർപാറ്റ്ന എന്നീ നഗരങ്ങളിൽ ട്രാം ഗതാഗതം നിലവിലുണ്ടായിരുന്നു.

No comments:

Post a Comment